
വിനയന്, സജി സുരേന്ദ്രന് തുടങ്ങിയ മലയാളസിനിമാ പ്രതിഭകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്.
കരുതിയിരിക്കുക, ചിമ്പാന്‍സികള്‍ പോലും സിനിമ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അത് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാനും പോണു. കുറിഞ്ഞി ഓണ്‍ലൈനിലെ പോസ്റ്റ് കാണുക.
അഭിപ്രായങ്ങളും അഭിപ്രായഭേദങ്ങളും.....ജോസഫ് ആന്റണിയുടെ ഒരു ബ്ലോഗ്

വാതില്‍ തുറക്കുന്ന വേളയില്‍ തന്നെ, തീര്‍ത്തും അപ്രതീക്ഷിതമായി, കാതടപ്പിക്കുന്ന ഗാനമേളയുടെ സ്റ്റേജിന് ചുവട്ടിലേക്ക് എടുത്തെറിയപ്പെടുന്നവരുടെ അവസ്ഥ ചിന്തിച്ചു നോക്കുക. എനിക്കും സുഹൃത്ത് ജിഗീഷിനും സംഭവിച്ചത് അതാണ്. പട്ടുടയാടകള്‍ ധരിച്ചു വിലാസവതികളായി നില്ക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍ക്കു നടുവില്‍ ക്ഷണിക്കപ്പെടാതെ എത്തിയവരായി ഒറ്റനിമിഷം കൊണ്ട് ഞങ്ങള്‍ മാറി.
ആനന്ദ് രചിച്ച 'ആള്‍ക്കൂട്ട'ത്തിന്റെ ഏതോ പേജില്‍ നിന്ന് രക്ഷപ്പെട്ടവരെപ്പോലെ തോന്നിക്കുന്ന മൂകവും നിരുന്മേഷകവുമായ ജനപ്രവാഹം നേരിട്ട് കാണാന്‍ മുംബൈയിലെ അര്‍ബന്‍ തീവണ്ടി സ്റ്റേഷനുകളില്‍ തന്നെ പോകണം. ആര്‍ത്തലയ്ക്കുന്ന ജനക്കൂട്ടമല്ല അത്. എവിടെ നിന്നോ തൊടുത്തുവിട്ട് ഒരേ ലക്ഷ്യത്തിലേക്ക് ഭ്രാന്തമായി നീങ്ങിക്കൊണ്ടിരിക്കുന്ന ആയിരം മുഖമുള്ള മനുഷ്യാസ്ത്രം പോലെ തോന്നും.
താജിനെ ആകാംക്ഷയോടെ നോക്കിനില്ക്കുക വഴി, മുംബൈയിലെ പുതിയൊരു വിഭാഗം ടൂറിസ്റ്റുകളുടെ ഗണത്തില്‍ (ഞങ്ങള്‍ ടൂറിസ്റ്റുകളല്ലായിരുന്നെങ്കില്‍ കൂടി) പെടുത്താവുന്നവരായി ഞങ്ങളും മാറുകയായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. താജ് കണ്ട് രണ്ടുദിവസം കഴിഞ്ഞ് ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിലൂടെ രാത്രിയുടെ ദീപാലങ്കാരങ്ങള്‍ ശ്രദ്ധിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ ഏഷ്യാനെറ്റിലെ അനൂപ് രാധാകൃഷ്ണനാണ്, മുംബൈയില്‍ ശക്തിപ്രാപിച്ചുവരുന്ന പുതിയ ടൂറിസത്തെക്കുറിച്ച് വിവരിച്ചത്. 'ടെറര്‍ ടൂറിസം' എന്നാണതിന്റെ പേര്!
പ്രതികാരത്തിന്റെ ഭാഗമായി ഒരു പത്രാധിപര്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതും, എന്നിട്ട് അവ എക്ലൂസീവ് വാര്‍ത്തകളാക്കുന്നതുമാണ് ജോഷി സംവിധാനം ചെയ്ത 'ന്യൂഡല്‍ഹി' എന്ന സിനിമയുടെ പ്രമേയം. മമ്മുട്ടിയാണ് ചിത്രത്തില്‍ പത്രാധിപരെ അവതരിപ്പിക്കുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ക്രിമിനല്‍ നടപടികള്‍ക്ക് മുതിരുന്ന മാധ്യമപ്രവര്‍ത്തകരെപ്പറ്റി വേറെയും സിനിമകള്‍ വന്നിട്ടുണ്ട്. 1992-ല്‍ പോള്‍ വെര്ഹോവെന് സംവിധാനം ചെയ്ത 'ബേസിക് ഇന്‍സ്റ്റിങ്ട്'' ഈ ജീനസില്‍പ്പെട്ട ചിത്രമായിരുന്നു. ഷാരോണ്‍ സ്റ്റോണിന്റെയും മൈക്കല്‍ ഡഗ്ലസിന്റെയും പ്രകടനം കൊണ്ടും ചൂടന്‍ രംഗങ്ങള്‍ കൊണ്ടും വിവാദമായ ആ ചിത്രത്തില്‍, സുന്ദരിയായ ക്രൈംനോവലിസ്റ്റാണ് തന്റെ നോവലിന്റെ ഉള്ളടക്കം കൊല നടത്തി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്. 
അഫ്ഗാനിസ്താനില്‍ അറിയപ്പെടുന്ന ഒറ്റ പന്നിയേ ഉള്ളു. കാബൂള്‍ മൃഗശാലയില്‍ കഴിയുന്ന ആ പന്നിക്ക്, പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ അധികൃതര്‍ 'ഏകാന്തവാസം' വിധിച്ചതായി റിപ്പോര്‍ട്ട്.